ബൈക്ക് അപകടത്തില്‍പെട്ട് യുവാവ് മരിച്ചു; സുഹൃത്തിന് പരിക്കേറ്റു

കക്കാട് സ്വദേശി റിസ്‌വാന്‍ (27) ആണ് മരിച്ചത്.

Update: 2020-08-01 00:41 GMT

കണ്ണൂര്‍: അഴീക്കോട് ബൈക്ക് അപകടത്തില്‍ ഒരാള്‍ മരിച്ചു. കക്കാട് സ്വദേശി റിസ്‌വാന്‍ (27) ആണ് മരിച്ചത്. സഹയാത്രികനായ സുഹൃത്ത് മഞ്ചപ്പാലത്തെ നിജിലിന് ഗുരുതര പരിക്കേറ്റു. നിജില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിയന്ത്രണം വിട്ട ബൈക്ക് അഴീക്കോട് കല്ലടത്തോട് ആല്‍മരത്തില്‍ ഇടിച്ചാണ് അപകടം.പരിക്കേറ്റ നിജില്‍ പിള്ളയാര്‍ കോവില്‍ ജീവനക്കാരന്‍ മഞ്ചപ്പാലത്തെ നാണുവിന്റെ മകനാണ്.




Tags: