സെക്രട്ടറിയായ യുവതിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി; അഭിഭാഷകനും ഭാര്യയും മകളും പിടിയില്‍

Update: 2026-04-19 05:05 GMT

ചന്ദന്‍നഗര്‍: സെക്രട്ടറിയായ യുവതിയെ അഭിഭാഷകനും ഭാര്യയും മകളും ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ചന്ദന്‍നഗറില്‍ അഭിഭാഷകന്റെ ഓഫീസിനുള്ളില്‍ വച്ചായിരുന്നു സംഭവം.

ജോലി കഴിഞ്ഞ് വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ഓഫീസിലെത്തിയപ്പോഴാണ് ഭാര്യയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലിസിനെ വിവരമറിയിക്കുകയായിരുന്നു. ഓഫീസിനുള്ളില്‍ വച്ച് യുവതിയുടെ കാലുകള്‍ കെട്ടിയിട്ട ശേഷം ക്രിക്കറ്റ് ബാറ്റും മറ്റു മാരകായുധങ്ങളും ഉപയോഗിച്ച് മൂവരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതാണ് മരണകാരണമെന്നാണ് റിപോര്‍ട്ടുകള്‍.

സംഭവത്തില്‍ അഭിഭാഷകനെയും ഭാര്യയെയും മകളെയും പോലിസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരേ ബിഎന്‍എസ് 103 (കൊലപാതകം), 61 (ഗൂഢാലോചന) എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. സീനിയര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ നിലേഷ് ബാദഖിന്റെ നേതൃത്വത്തിലുള്ള സംഘവും ക്രൈം ബ്രാഞ്ചും ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Tags: