'ഡല്‍ഹി കത്തുന്നു, അമിത്ഷായെ കാണാനില്ല'; ബിജെപി സര്‍ക്കാരിനെ കടന്നാക്രമിച്ച് ശിവസേന

ഡല്‍ഹി കത്തിക്കൊണ്ടിരിക്കുമ്പോഴും ആളുകള്‍ ക്ഷുഭിതരായി മാറുമ്പോഴും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെയായിരുന്നു? അദ്ദേഹം എന്താണ് ചെയ്യുന്നത്? 38 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, പൊതു സ്വത്തുക്കള്‍ക്ക് കനത്ത നാശനഷ്ടവും സംഭവിച്ചു- ശിവസേന കുറ്റപ്പെടുത്തി.

Update: 2020-02-28 04:54 GMT

മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ അക്രമത്തില്‍ ബിജെപി സര്‍ക്കാരിനെ കടന്നാക്രമിച്ച് ശിവസേന. ഡല്‍ഹി കത്തിക്കൊണ്ടിരിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷായെ എവിടെയും കാണാനില്ലെന്നും മുഖപത്രമായ സാംനയിലൂടെ ശിവസേന കുറ്റപ്പെടുത്തി.

ഡല്‍ഹി കത്തിക്കൊണ്ടിരിക്കുമ്പോഴും ആളുകള്‍ ക്ഷുഭിതരായി മാറുമ്പോഴും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെയായിരുന്നു? അദ്ദേഹം എന്താണ് ചെയ്യുന്നത്? 38 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, പൊതു സ്വത്തുക്കള്‍ക്ക് കനത്ത നാശനഷ്ടവും സംഭവിച്ചു- ശിവസേന കുറ്റപ്പെടുത്തി.

അതി ദേശീയതയും വര്‍ഗീയതയും രാജ്യത്തെ 100 വര്‍ഷം പിന്നിലാക്കുന്നുവെന്നും ശിവസേന കുറ്റപ്പെടുത്തി. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, എംപി പര്‍വേഷ് വര്‍മ, കപില്‍ മിശ്ര എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടതിനെതുടര്‍ന്നാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റിയതെന്നും ശിവസേന കുറ്റപ്പെടുത്തി.

Tags:    

Similar News