ചരക്ക് ലോറിക്കാരില്‍നിന്നു കൈക്കൂലി വാങ്ങിയ പോലിസ് സംഘം വിജിലന്‍സ് പിടിയില്‍

കൈക്കൂലി ഇനത്തില്‍ ലഭിച്ച 4,450 രൂപ ഇവരില്‍നിന്ന് വിജിലന്‍സ് സംഘം പിടിച്ചെടുത്തു. വാളയാര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ടി ചാക്കോ, സീനിയര്‍ സിപിഒമാരായ ശശീന്ദ്രകുമാര്‍, ദേവദാസ് എന്നിവരാണ് പിടിയിലായത്.

Update: 2021-04-17 03:07 GMT

പാലക്കാട്: വാളയാറില്‍ ചരക്കുലോറി ജീവനക്കാരെ തടഞ്ഞുനിര്‍ത്തി കൈക്കൂലി വാങ്ങിയ പോലിസ് സംഘം വിജിലന്‍സ് പിടിയില്‍. കൈക്കൂലി ഇനത്തില്‍ ലഭിച്ച 4,450 രൂപ ഇവരില്‍നിന്ന് വിജിലന്‍സ് സംഘം പിടിച്ചെടുത്തു. വാളയാര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ടി ചാക്കോ, സീനിയര്‍ സിപിഒമാരായ ശശീന്ദ്രകുമാര്‍, ദേവദാസ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരേ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തു. റിപോര്‍ട്ട് ജില്ലാ പോലിസ് മേധാവിക്ക് കൈമാറിയതായി വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പി എസ് ശശിധരന്‍, ഡിവൈഎസ്പി എസ് ഷാനവാസ് എന്നിവര്‍ അറിയിച്ചു.

ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് കന്നുകാലിയുമായെത്തുന്ന വാഹനങ്ങളെ തടഞ്ഞ് വാളയാര്‍ പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ല് പരിശോധന നടത്തിയത്.


Tags:    

Similar News