എട്ടാം ക്ലാസ് പാഠഭാഗം തപ്പിത്തടഞ്ഞുവായിക്കുന്ന അധ്യാപികയുടെ വീഡിയോ വൈറല്‍

തപ്പിത്തടഞ്ഞ് പാഠപുസ്തകം വായിക്കുന്ന അധ്യാപികയുടെയും ജില്ലാ മജിസ്‌ട്രേറ്റിന്റെയും വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്തുവിട്ടിരിക്കുന്നത്.

Update: 2019-11-30 14:47 GMT

ഉന്നാവോ: ഉത്തര്‍ പ്രദേശ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്ന് എന്നതിനേക്കാള്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനമെന്ന നിലയിലാണ് അറിയപ്പെടുന്നത്. വിദ്യഭ്യാസത്തില്‍, ആരോഗ്യത്തില്‍, വരുമാനത്തില്‍ ഏത് മേഖലയിലും സംസ്ഥാനം ഏറെ പിന്നിലാണ്. ഉത്തര്‍പ്രദേശില്‍ നിന്ന് പുറത്തുവന്നിട്ടുള്ള ഒരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഉന്നാവോ ജില്ലയിലെ ഒരു ക്ലാസ് ടീച്ചര്‍ എട്ടാം ക്ലാസ് ഇംഗ്ലീഷ് പാഠപുസ്തകം വായിക്കാന്‍ കഷ്ടപ്പെടുന്ന ദൃശ്യം സംസ്ഥാനത്തെ പ്രാഥമിക വിദ്യാലയങ്ങളുടെ അവസ്ഥ വ്യക്തമാക്കുന്നു. 


സ്‌കൂളില്‍ സന്ദര്‍ശനത്തിനെത്തിയ ജില്ലാ മജിസ്ട്രറ്റ് ദേവേന്ദ്ര കുമാര്‍ പാണ്ഡെ കുട്ടികളുടെ പഠന നിലവാരം പരിശോധിക്കുകയായിരുന്നു. അദ്ദേഹം ഒരു പാഠഭാഗം അവരെക്കൊണ്ട് വായിപ്പിച്ചു. അവര്‍ക്ക് കഴിഞ്ഞില്ല. അദ്ദേഹം അധ്യാപികയെ വിളിച്ചുവരുത്തി. ആ ഭാഗം വായിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ക്കു അത് വായിക്കാന്‍ സാധിച്ചില്ല. തപ്പിത്തടഞ്ഞ് പാഠപുസ്തകം വായിക്കുന്ന അധ്യാപികയുടെയും ജില്ലാ മജിസ്‌ട്രേറ്റിന്റെയും വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്തുവിട്ടിരിക്കുന്നത്. അധ്യാപികയെ സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവിട്ടു.

81 കുട്ടികള്‍ക്ക് ഒരു ലിറ്റര്‍ പാലില്‍ വെള്ളം ചേര്‍ത്ത് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത വാര്‍ത്ത രണ്ടു ദിവസം മുമ്പാണ് പുറത്തുവന്നത്. അതിനു പിന്നാലെയാണ് ഈ വീഡിയോ വന്നിരിക്കുന്നത്. 

Tags:    

Similar News