ഉപതെരഞ്ഞെടുപ്പ്: ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് ലീഡ്; ബിഹാറില്‍ ആര്‍ജെഡി

ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാറിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലായാണ് കരുതപ്പെട്ടിരുന്നത്. ബിഹാറിലും ഉത്തര്‍പ്രദേശിലും പോളിങ് ശതമാനം വളരെ കുറവായിരുന്നു.

Update: 2019-10-24 08:21 GMT

ലഖ്‌നൗ, പാറ്റ്‌ന: ഉത്തര്‍പ്രദേശില്‍ 11 നിയമസഭാസീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള ട്രന്‍ഡ് അനുസരിച്ച് ബിജെപി ലീഡ് ചെയ്യുന്നു. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടന്ന 11 സീറ്റില്‍ ബിജെപി ആറില്‍ ലീഡ് ചെയ്യുന്നു. ബിജെപി സഖ്യകക്ഷിയായ അപ്‌ന ദള്‍ ഒരു സീറ്റില്‍ മുന്നേറുന്നു. രണ്ട് സീറ്റില്‍ സമാജ് വാദിക്കാണ് മുന്‍തൂക്കം. കോണ്‍ഗ്രസ്സും ബിഎസ്പിയും ഓരോ സീറ്റില്‍ മുന്നിട്ടു നില്‍ക്കുന്നു.

ബിഹാറില്‍ ആര്‍ജെഡി രണ്ട് സീറ്റിലും ജെഡിയു, എഐഎംഐഎം എന്നിവ ഓരോ സീറ്റിലും മുന്നിലാണ്. ഒരു സീറ്റില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിക്കാണ് മുന്‍തൂക്കം. ഒരു സീറ്റില്‍ ലോക് ജനശക്തിപാര്‍ട്ടിയും മുന്നേറുന്നു.

ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാറിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലായാണ് കരുതപ്പെട്ടിരുന്നത്. ബിഹാറിലും ഉത്തര്‍പ്രദേശിലും പോളിങ് ശതമാനം വളരെ കുറവായിരുന്നു. 

Tags:    

Similar News