രാജ്യം മുഴുവന്‍ എന്‍എസ്ജിയുടെ സംരക്ഷണയിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

മുംബൈ ആക്രമണത്തിനു ശേഷം എന്‍എസ്ജി നെറ്റ് വര്‍ക്ക് രാജ്യവ്യാപകമായി വികസിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചതായി ഷാ അറിയിച്ചു.

Update: 2020-03-01 09:28 GMT

കൊല്‍ക്കൊത്ത: രാഷ്ട്രത്തെ ഭിന്നിപ്പിച്ച് സമാധാനം ഇല്ലാതാക്കുന്നവരില്‍ ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ ഭയം വളര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊല്‍ക്കത്തയില്‍ എന്‍എസ്ജിയുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അമിത് ഷായുടെ ഭീഷണി. 'അവര്‍ എപ്പോള്‍ വന്നാലും, അവരോട് യുദ്ധം ചെയ്യുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് എന്‍എസ്ജിയുടെ ഉത്തരവാദിത്തമാണ്.' അമിത് ഷാ പറഞ്ഞു. ഡല്‍ഹിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണം. രാജ്യം മുഴുവന്‍ എന്‍എസ്ജിയുടെ നിരീക്ഷണത്തിനു കീഴിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

'മോദി അധികാരത്തിലെത്തിയ ശേഷം ആക്രമണത്തിലൂന്നിയ 'പ്രതിരോധ' നയമാണ് രാജ്യം സ്വീകരിച്ചിട്ടുള്ളത്'-ഷാ പറഞ്ഞു. അമേരിക്കയും ഇസ്രയേലും കഴിഞ്ഞാല്‍ തന്ത്രപരമായ ആക്രമണങ്ങള്‍ നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യക്കും സ്ഥാനക്കയറ്റം കിട്ടിയിരിക്കുകയാണ്. ലോകം മുഴുവന്‍ സമാധാനമുണ്ടാവണമെന്ന് നാം ആഗ്രഹിക്കുന്നു. 10000 വര്‍ഷത്തെ ചരിത്രത്തില്‍ ഇന്ത്യ ആരെയും ആക്രമിച്ചിട്ടില്ല. ആരെയും നമ്മുടെ സമാധാനം കെടുത്താന്‍ അനുവദിച്ചിട്ടില്ല. സൈന്യത്തിന്റെ ജീവനെടുക്കുന്നവര്‍ അതിന്റെ ഫലവും അനുവദിക്കണം- ഷാ അവകാശപ്പെട്ടു.

അടുത്തിടെ നടക്കാനിരിക്കുന്ന ബംഗാള്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ബിജെപി ആസൂത്രണം ചെയ്ത പരിപാടികളിലും ഷാ പങ്കെടുത്തിരുന്നു.

രജര്‍ഹാത്തിലെ എന്‍എസ്ജി പരിപാടിയിലാണ് ആഭ്യന്തരമന്ത്രി ആദ്യം പങ്കെടുത്തത്. മുംബൈ ആക്രമണത്തിനു ശേഷം എന്‍എസ്ജി നെറ്റ് വര്‍ക്ക് രാജ്യവ്യാപകമായി വികസിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചതായി ഷാ അറിയിച്ചു. രാജ്യം മുഴുവന്‍ എന്‍എസ്ജിയുടെ സാന്നിധ്യമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.  

Tags:    

Similar News