തൃശൂരില്‍ സ്‌കൂട്ടറില്‍ അജ്ഞാതവാഹനമിടിച്ച് രണ്ട് മരണം

ആലുവ സ്വദേശികളായ പയ്യപ്പള്ളി വീട്ടില്‍ അജീഷിന്റെ മകന്‍ ശ്രീമോന്‍ (15) ദില്‍ജിത്ത് (20) എന്നിവരാണ് മരിച്ചത്. പെരിഞ്ഞനം പഞ്ചായത്ത് ഓഫിസിന് സമീപം ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം.

Update: 2019-11-30 02:55 GMT

തൃശൂര്‍: പെരിഞ്ഞനത്ത് സ്‌കൂട്ടറില്‍ അജ്ഞാതവാഹനമിടിച്ച് രണ്ട് പേര്‍ മരിച്ചു. ആലുവ സ്വദേശികളായ പയ്യപ്പള്ളി വീട്ടില്‍ അജീഷിന്റെ മകന്‍ ശ്രീമോന്‍ (15) ദില്‍ജിത്ത് (20) എന്നിവരാണ് മരിച്ചത്. പെരിഞ്ഞനം പഞ്ചായത്ത് ഓഫിസിന് സമീപം ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം.

വഴിയരികില്‍ പരിക്കേറ്റ് രക്തംവാര്‍ന്ന് കിടന്ന യുവാക്കളെ പിന്നാലെ വന്ന യാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇവരെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്‌കൂട്ടറില്‍ ഇടിച്ച അജ്ഞാതവാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്.

അതേസമയം, വാണിയംപാറയില്‍ കാര്‍ നിയന്ത്രണവിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികള്‍ മരിച്ചിരുന്നു. വൈറ്റില സ്വദേശികളായ ഡെന്നി ജോര്‍ജ്ജ്, ഭാര്യ ഷീല എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ശശികര്‍ത്ത എന്നയാള്‍ രക്ഷപ്പെട്ടു. കോയമ്പത്തൂരില്‍ നടന്ന ദക്ഷിണ മേഖല റോട്ടറി ക്ലബ്ബിന്റെ മീറ്റിങ് കഴിഞ്ഞ് മടങ്ങവെയാണ് അപകടമുണ്ടായത്.



Tags:    

Similar News