പൗരത്വ ഭേദഗതി ബില്ല്: അസമില്‍ കര്‍ഫ്യൂ ലംഘിച്ച് ആയിരങ്ങള്‍ തെരുവില്‍

ഗുവാഹത്തിയില്‍ കര്‍ഫ്യു അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കയാണ്.

Update: 2019-12-12 07:13 GMT

ഗുവാഹത്തി: പൗരത്വഭേദഗതി ബില്ലിനെതിരേ അസമില്‍ കര്‍ഫ്യു ലംഘിച്ച് ആയിരങ്ങള്‍ തെരുവിലിറങ്ങി. തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെങ്കിലും അതൊന്നും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പര്യാപ്തമായിട്ടില്ല. ഗുവാഹത്തിയില്‍ കര്‍ഫ്യു അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കയാണ്.

ഇന്നലെ രണ്ട് കോളം സൈന്യത്തെയാണ് വിന്യസിച്ചിരുന്നത്. ഇന്ന് മൂന്നു കോളം സൈന്യം കൂടെ ഒപ്പം കൂടിയിട്ടുണ്ട്. ഗുവാഹത്തി നഗരത്തിലെ വിവിധ ഇടങ്ങളില്‍ സൈന്യം ഫ്‌ലാഗ് മാര്‍ച്ചും സംഘടിപ്പിച്ചു. തിന്‍സുക്യ, ദിബ്രുഗര്‍, ജോര്‍ഹത് ജില്ലകളിലാണ് സൈന്യത്തിന്റെ സാന്നിധ്യമുള്ള മറ്റ് ജില്ലകള്‍. പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ട്രയിന്‍ സര്‍വീസ് നിര്‍ത്തിവച്ചിട്ടുണ്ട്. വിമാനസര്‍വ്വീസുകളും നിര്‍ത്തിവച്ചു. മൊബൈല്‍, ഇന്റര്‍നെറ്റ് സംവിധാനവും പ്രവര്‍ത്തനം അവസാനിപ്പിച്ചു.

അസമില്‍ നിന്ന് പ്രക്ഷോഭം ത്രിപുരയിലെ വിവിധ പ്രദേശങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു. 

ഇന്നലെയാണ് പൗരത്വ ഭേദഗതി ബില്ലിന് രാജ്യസഭ അനുമതി നല്‍കിയത്. ലോക്‌സഭയില്‍ ബില്ല് നേരത്തെ തന്നെ പാസ്സായിരുന്നു. 

Tags:    

Similar News