പൗരന്മാര്‍ക്ക് ആരോഗ്യകാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി

Update: 2020-08-15 11:56 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ഓരോ പൗരനും ആരോഗ്യകാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി. ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. കൊവിഡ് രോഗവ്യാപനത്തിന്റെ കൂടെ പശ്ചാത്തലത്തിലാണ് രാജ്യം ഇത്തരമൊരു ആലോചനയിലേക്ക് കടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

പുതിയ പദ്ധതിയനുസരിച്ച് ഓരോ പൗരനും ഓരോ ആരോഗ്യകാര്‍ഡ് നല്‍കും. ഓരോ കാര്‍ഡിനും ഓരോ നമ്പറും ഉണ്ടാകും. ഈ നമ്പര്‍ പരിശോധിച്ചാല്‍ ഓരോ പൗരന്റേയും ആരോഗ്യവിവരങ്ങളും രോഗങ്ങളും നേടിയ ചികില്‍സയും കഴിക്കുന്ന മരുന്നിന്റെ വിവരങ്ങളും മെഡിക്കല്‍ റിപോര്‍ട്ടുകളും ലാബ് റിപോര്‍ട്ടുകളും എല്ലാം ലഭിക്കും. ചികില്‍സ തേടുന്നവര്‍ ഈ കാര്‍ഡില്‍ കൂടി വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടിവരും.

കൊവിഡ് കാലം രാജ്യത്തം സ്വയംപര്യാപ്തതയിലേക്ക് ഉയരുന്ന കാലംകൂടിയാണെന്നും ആത്മനിര്‍ഭര്‍ ഭാരതിന്റെ സന്ദേശവും ഇതുതന്നെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആരോഗ്യമേഖലയില്‍ രാജ്യം നേടിയ നേട്ടങ്ങളും കൊവിഡ് പ്രതിരോധ രംഗത്തെ മൂന്നേറ്റങ്ങളും പ്രധാനമന്ത്രി പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.

ശാസ്ത്രജ്ഞര്‍ ഉറപ്പുപറയുകയാണെങ്കില്‍ കൊവിഡ് വാക്‌സിന്‍ ഉടന്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്പാദനം ആരംഭിക്കും. ശാസ്ത്രജ്ഞര്‍ ഇതിനു വേണ്ടി കഠിനശ്രമത്തിലാണെന്നും നരേന്ദ്ര മോദി പറഞ്ഞു.  

Tags:    

Similar News