വിദ്വേഷപ്രസംഗത്തില്‍ മോദിക്കെതിരേ കേസെടുക്കണം;എസ് ഡിപി ഐ പ്രതിഷേധ പ്രകടനം നടത്തി

Update: 2024-04-29 15:07 GMT

കണ്ണൂര്‍: വിദ്വേഷപ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ കേസെടുക്കുക, തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രവും നീതിപൂര്‍വവുമാവുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ് ഡിപി ഐ സംസ്ഥാന വ്യാപകമായി ജില്ലാതലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂരില്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് എസ് ഡിപി ഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. അധികാരം നിലനിര്‍ത്താന്‍ വേണ്ടി വിദ്വേഷവും വര്‍ഗീയതയും വിളമ്പുന്ന പ്രധാനമന്ത്രി നാടിന് അപമാനമാണെന്നും കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിലുടനീളം പെരുമാറ്റച്ചട്ടം ലംഘിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങളാണുള്ളത്. എന്നിട്ടും നോക്കുകുത്തിയായി മാറിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശ്വാസ്യത നഷ്ടപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് എ ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ബി ശംസുദ്ദീന്‍ മൗലവി, മുസ്തഫ നാറാത്ത്, സുനീര്‍ പൊയ്ത്തുംകടവ്, ഇഖ്ബാല്‍, സമീറ സംസാരിച്ചു.