തലപ്പാടി പ്രതിഷേധം: എസ്ഡിപിഐ, യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടക കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനെതിരേ ഇന്നലെ റോഡ് തടഞ്ഞു പ്രതിഷേധിച്ച സംഭവത്തിലാണ് കേസ്.

Update: 2021-08-04 10:38 GMT
മഞ്ചേശ്വരം: കേരള - കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ചെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ട 29 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു.

എസ്ഡിപിഐ, എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകരായ മുസ്തഫ, ഹര്‍ഷാദ്, ജയാനന്ദ, അഷറഫ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 25 പേര്‍ക്കുമെതിരെയാണ് മഞ്ചേശ്വരം പോലിസ് കേസെടുത്തത്. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടക കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനെതിരേ ഇന്നലെ റോഡ് തടഞ്ഞു പ്രതിഷേധിച്ച സംഭവത്തിലാണ് കേസ്.

Tags: