ഗുജറാത്തില്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും മൂലമുളള ആത്മഹത്യ നിരക്ക് വര്‍ധിച്ചുവെന്ന് പഠനം

ക്രൈം റെക്കോര്‍ഡ് ബ്യൂറോയാണ് കണക്കുകള്‍ പുറത്തുവിട്ടത്.

Update: 2020-01-12 02:57 GMT

അഹമ്മദാബാദ്: മോദി മാജിക്കെന്ന് സംഘപരിവാര്‍ സംഘടനകള്‍ ദീര്‍ഘകാലം പ്രചരിപ്പിച്ച  ഗുജറാത്തില്‍ സമ്പദ്ഘടന ക്രമാതീതമായി തകര്‍ന്നതിന്റെ സൂചനകള്‍ പുറത്തുവന്നു. ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുപ്രകാരം ഗുജറാത്തില്‍ 2018 ല്‍ 294 പേരാണ് ദാരിദ്ര്യം മൂലം ജീവിതം അവസാനിപ്പിച്ചത്. 318 പേര്‍ തൊഴിലില്ലായ്മ മൂലവും ജീവിതം അവസാനിപ്പിച്ചു. 2017 നെ അപേക്ഷിച്ച് രണ്ട് കാരണം കൊണ്ടുള്ള മരണസംഖ്യ യഥാക്രമം 163 ശതമാനം 21 ശതമാനം കണ്ട് വര്‍ധിച്ചു.

നഗരങ്ങളെ പരിശോധിക്കുകയാണെങ്കില്‍ അഹമ്മദാബാദിലാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍. അവിടെ ഈ കാലയവില്‍ 31 പേര്‍ മരിച്ചെങ്കില്‍ വഡോദരയില്‍ 18 പേര്‍ ജീവനെടുത്തു. ജോലിയിലുണ്ടായ പ്രശ്‌നങ്ങളും പാപ്പരായതുമൂലവും ജീവിതം അവസാനിപ്പിച്ചവരുടെ എണ്ണം 136, 67 എന്നിങ്ങനെയാണ്.

ദിവസക്കൂലിക്കാരുടെ ആത്മഹത്യാ നിരക്കില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. 2017 ല്‍ 2131 ആയിരുന്നെങ്കില്‍ 2018 ല്‍ 2522 ആത്മഹത്യകളാണ് നടന്നത്.

പ്രഫഷണല്‍ വിഭാഗത്തില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണത്തില്‍ ഇത്തവണ കുറവുണ്ടായിട്ടുണ്ട്. 1 ശതമാനത്തിന്റെ കുറവ്. കഴിഞ്ഞ തവണ 869 പേരായിരുന്നു ഇത്തവണ 856. 

Tags:    

Similar News