പറമ്പിക്കുളത്ത് ഐടിഐ വിദ്യാർഥിയെ കാണാനില്ല, തിരച്ചിൽ

Update: 2025-07-03 05:09 GMT
പറമ്പിക്കുളത്ത് ഐടിഐ വിദ്യാർഥിയെ കാണാനില്ല, തിരച്ചിൽ

പാലക്കാട്: ഐടിഐ വിദ്യാർഥിയെ കാണാതായതായി പരാതി. ആധാര്‍ക്കാടെടുക്കാന്‍ വീട്ടില്‍ പോയ വിദ്യാർഥിയെയാണ് കാണാതായത്. പറമ്പിക്കുളം എര്‍ത്ത് ഡാം ഉന്നതിയിലെ അശ്വിനെയാണ് കാണാതായത്.

രേഖകള്‍ പുതുക്കുന്നതിനായി പറമ്പിക്കുളം ടൈഗര്‍ ഹാളില്‍ ക്യാമ്പ് നടന്നിരുന്നു. ഇതിന്റെ ഭാഗമായി ചില രേഖകൾ എടുക്കാനെന്ന് പറഞ്ഞ് വീട്ടിലേക്കു പോയ അശ്വനെ കാണാതാവുകയായിരുന്നു. രണ്ടു ദിവസമായി അശ്വനെ കാണാതായിട്ട്. വീട്ടുകാരുടെ പരാതിയിൽ പോലിസ് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News