വിദ്യാര്‍ഥിയെ പീഡിപ്പിച്ച ഏഴുപേര്‍ അറസ്റ്റില്‍

കുറുക്കോള്‍ സ്വദേശി അബ്ദുല്‍ സമദ്, കല്ലിങ്ങലില്‍ ഓട്ടോറിക്ഷ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന ശിവദാസന്‍, രണ്ടത്താണി സ്വദേശി സമീര്‍,കാടാമ്പുഴ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കല്ലാര്‍മംഗലം മുഹമ്മദ് കോയ, കരിങ്കറായി മൊയതീന്‍കുട്ടി, കറവത്തനകത്ത് വടക്കേവളപ്പില്‍ ലിയാക്കത്ത്, പുളിക്കല്‍ ജലീല്‍ എന്നിവരാണ് അറസ്റ്റിലായത്.

Update: 2020-01-25 07:33 GMT

മലപ്പുറം: കാടമ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ 16 പേര്‍ പീഡിപ്പിച്ചതായി പരാതി. ഏഴുപേരെ പോലിസ് അറസ്റ്റ് ചെയ്തു. കുറുക്കോള്‍ സ്വദേശി അബ്ദുല്‍ സമദ്, കല്ലിങ്ങലില്‍ ഓട്ടോറിക്ഷ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന ശിവദാസന്‍, രണ്ടത്താണി സ്വദേശി സമീര്‍,കാടാമ്പുഴ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കല്ലാര്‍മംഗലം മുഹമ്മദ് കോയ, കരിങ്കറായി മൊയതീന്‍കുട്ടി, കറവത്തനകത്ത് വടക്കേവളപ്പില്‍ ലിയാക്കത്ത്, പുളിക്കല്‍ ജലീല്‍ എന്നിവരാണ് അറസ്റ്റിലായത്.

സ്‌കൂളില്‍ ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് കുട്ടി തന്നെ 16 പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനിെന്റ നേതൃത്വത്തില്‍ കാടാമ്പുഴ, കല്‍പകഞ്ചേരി സ്‌റ്റേഷനുകളില്‍ പരാതി നല്‍കുകയായിരുന്നു. വളാഞ്ചേരി സ്‌റ്റേഷനിലും സമാനമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.

അറസ്റ്റിലായ പ്രതികളെ കോടതിയില് ഹാജരാക്കി. കാടാമ്പുഴയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മറ്റൊരാള്‍ കൂടി അറസ്റ്റിലാകാന്‍ ഉണ്ട്. ഇയാള്‍ ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്. 


Tags:    

Similar News