അനുമതിയോടെ നിര്‍മിച്ച ബസ് ഷെഡ് പൊളിച്ചതിനെതിരേ എസ്ഡിപിഐ പ്രതിഷേധം

ഷെഡ് നിര്‍മിച്ചുകഴിഞ്ഞാല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് വ്യാജ പരാതി നല്‍കി പോലിസിനെ ഉപയോഗിച്ച് നേരത്തെ പൊളിക്കാന്‍ നീക്കം നടത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു

Update: 2019-04-10 08:51 GMT

പരപ്പനങ്ങാടി: അനുമതിയോടെ നിര്‍മിച്ച ബസ് വെയ്റ്റിങ് ഷെഡ് പൊളിച്ചതില്‍ എസ്ഡിപിഐ പ്രതിഷേധം. ചെട്ടിപ്പടി കടലുണ്ടി റോഡില്‍ മാസങ്ങള്‍ക്ക് മുമ്പ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അധികൃതരുടെ അനുമതിയോടെ നിര്‍മിച്ച ബസ് വെയിറ്റിങ് ഷെഡാണ് നഗരസഭാ അധികൃതില്‍ ചിലരെത്തി തകര്‍ത്തത്. യാത്രക്കാര്‍ക്കും മറ്റും ബുദ്ധിമുട്ട് അനുഭവിക്കുന്നത് ശ്രദ്ധയില്‍പെട്ട എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിഡബ്ല്യുഡി അധികൃതരുടെ അനുമതിയോടെ ആയിരക്കണക്കിന് രൂപ ചെലവിട്ടാണ് ഷെഡ് നിര്‍മിച്ചത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയായതോടെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഭരണ സ്വാധീനമുപയോഗിച്ച് തകര്‍ക്കുകയായിരുന്നു. ഷെഡ് നിര്‍മിച്ചുകഴിഞ്ഞാല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് വ്യാജ പരാതി നല്‍കി പോലിസിനെ ഉപയോഗിച്ച് നേരത്തെ പൊളിക്കാന്‍ നീക്കം നടത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കി പൊളിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പൊളിച്ച് മാറ്റിയ ഷെഡിന്റെ ഉപകരണങ്ങള്‍ റോഡിലിറക്കി എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാരും പോലിസും വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. പരപ്പനങ്ങാടി നഗരസഭയില്‍ വിവിധ സ്ഥലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വെയിറ്റിങ് ഷെഡുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും എസ്ഡിപിഐയുടേത് മാത്രം പൊളിച്ചുമാറ്റിയത് നീതികരിക്കാനാവില്ലന്നും ഇത്തരം നടപടിക്കെതിരേ ശക്തമായി പ്രതിഷേധിക്കുമെന്നും എസ്ഡിപിഐ നേതാക്കളായ യാസര്‍ അറഫാത്ത് ഫൈസല്‍ ചെടിപ്പടി എന്നിവര്‍ പറഞ്ഞു.


Tags:    

Similar News