തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കൊട്ടാരക്കരയില്‍ എസ്ഡിപിഐ, പിഡിപി, വെല്‍ഫയര്‍ പാര്‍ട്ടി സഖ്യം

Update: 2020-11-15 18:20 GMT

കൊട്ടാരക്കര: തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കൊട്ടാരക്കരയില്‍ എസ്ഡിപിഐ, പിഡിപി, വെല്‍ഫയര്‍ പാര്‍ട്ടികള്‍ ജനകീയ മുന്നണി എന്ന പേരില്‍ സംയക്ത സമിതി രൂപീകരിച്ചു. കഴിയാവുന്ന ഇടങ്ങളില്‍ യോജിച്ച് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും അല്ലാത്തയിടങ്ങളില്‍ ആദര്‍ശശുദ്ധിയുള്ളവരെയും വ്യക്തിജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നവരെയും പിന്തുണക്കാനും തീരുമാനിച്ചു.

കൂട്ടായ്മയ്ക്ക് സമൂഹത്തിന്റെ വിവിധ തുറകളിലെ വ്യക്തികളും വിവിധ പിന്നോക്ക ദളിത് സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് നേതാക്കള്‍ അറിയിച്ചു. അധാര്‍മികതയുടേയും സ്വജനപക്ഷപാത ദല്ലാള്‍ രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിനെതിരെയും ജനപക്ഷത്ത് നിന്നു കൊണ്ട് നേരിടാനാണ് ഇത്തരമൊരു ഐക്യമുന്നണി രൂപീകരിച്ചതെന്ന് ജനകീയ മുന്നണി നേതാക്കള്‍ അറിയിച്ചു.

മുന്നണിയുടെ ചെയര്‍മാനായി കുഞ്ഞ് മോന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി), ജനറല്‍ കണ്‍വീനറായി ഷിജു പുളിമൂട് (പി.ഡി.പി), ട്രഷററായി സുധീര്‍ പനവേലി (എസ്.ഡി.പി.ഐ) എന്നിവരെയും രക്ഷാധികാരികളായി സാബു കൊട്ടാരക്കര, ഹാജി എസ്എ റഹീം, ഷൈജു ഷറഫുദീന്‍ എന്നിവരെയും തിരഞ്ഞെടുത്തു.

ഹാജി നൗഷാദ്, ജനാബ് മജീദ് സാഹിബ്, ബിജു വല്ലം (വെല്‍ഫെയര്‍ പാര്‍ട്ടി), സുധീര്‍ വല്ലം, സുധീര്‍ കുന്നുമ്പുറം (പി.ഡി.പി), ഷാനവാസ്, നിസാം (എസ്.ഡി.പി.ഐ) എന്നിവരാണ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍. മീഡിയാ കണ്‍വീനര്‍ അല്‍ അമീന്‍.

Tags:    

Similar News