എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയെ ഹൃദയത്തോട് ചേര്‍ത്ത് തലശ്ശേരി നിവാസികള്‍

പ്രചരണത്തോടനുബന്ദിച്ച് തലശ്ശേരി നഗരത്തില്‍ റാലിയും എല്‍ഡിഎഫില്‍ നിന്നും യുഡിഎഫില്‍ നിന്നും പാര്‍ട്ടിയിലേക്ക് കടന്ന് വന്ന നിരവധി പേര്‍ക്ക് സ്വീകരണവും നല്‍കി.

Update: 2019-03-24 13:26 GMT

വടകര: വടകര ലോകസഭാ മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി മുസ്തഫ കൊമ്മേരിയുടെ തിരഞ്ഞെടുപ്പ് പര്യടനം തലശ്ശേരിയിലെ വിവിധ പ്രദേശങ്ങളില്‍ നടന്നു. വീടുകളിലും കടകളിലും കയറിയിറങ്ങിയും വഴിയോരങ്ങളില്‍ കാണുന്നവരോടും വോട്ട് അഭ്യര്‍ത്ഥിച്ച മുസ്തഫ കൊമ്മേരി യഥാര്‍ത്ഥ ബദലിനു വേണ്ടിയുള്ള പോരാട്ടത്തില്‍ മണ്ഡലത്തിലെ സ്ത്രീ പുരുഷ വോട്ടര്‍മാരും കന്നി വോട്ടര്‍മാരും എസ്.ഡി.പി.ഐക്ക് ഒപ്പം നിന്ന് വലിയ പിന്തുണയാണ് നല്‍കുന്നതെന്ന് അറിയിച്ചു.


പ്രചരണത്തോടനുബന്ദിച്ച് തലശ്ശേരി നഗരത്തില്‍ റാലിയും എല്‍ഡിഎഫില്‍ നിന്നും യുഡിഎഫില്‍ നിന്നും പാര്‍ട്ടിയിലേക്ക് കടന്ന് വന്ന നിരവധി പേര്‍ക്ക് സ്വീകരണവും നല്‍കി.

Tags:    

Similar News