സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ആര്‍എസ്എസ് നേതാവ് ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

പ്രതികളെ പൊന്നാനി മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി. ഇരുവരെയും കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് പെരിന്തല്‍മണ്ണ സബ് ജയിലില്‍ അടച്ചു.

Update: 2020-03-08 17:13 GMT

കുളത്തൂര്‍: കുളത്തൂര്‍ കുമുള്ളി കളം കോളനിയില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് സിപിഎം വനിതാ അംഗം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ രണ്ട് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ കുളത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ കുളത്തൂരില്‍ എത്തിയ രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ സിഐ മധുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ആര്‍എസ്എസ് അങ്ങാടിപ്പുറം ബൗദ്ധിക് ശിഷ്യപ്രമുഖ് കുളത്തൂര്‍ തെക്കേക്കര അമ്മണത്തിങ്കല്‍ ദേവദാസന്‍ മകന്‍ വിഷ്ണുദാസ് (27), ബിജെപി പ്രവര്‍ത്തകനായ കുളത്തൂര്‍ പടിഞ്ഞാറേ കുളമ്പ് സ്വദേശി മേലേതില്‍ ബാലന്‍ (54) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളെ പൊന്നാനി മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി. ഇരുവരെയും കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് പെരിന്തല്‍മണ്ണ സബ് ജയിലില്‍ അടച്ചു. മറ്റു പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കുമെന്ന് കുളത്തൂര്‍ സി ഐ മധു അറിയിച്ചു.




Tags:    

Similar News