റെയില്‍ മില്‍ക്ക് ടാങ്ക് വാന്‍: പാല്‍ കൊണ്ടുപോകാനുള്ള പ്രത്യേക ടാങ്കുമായി ഇന്ത്യന്‍ റെയില്‍വേ

Update: 2020-05-25 14:17 GMT

ന്യൂഡല്‍ഹി: പാല്‍ കൊണ്ടുപോകാനുള്ള പ്രത്യേക ടാങ്ക് വികസിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ. നിലവിലുള്ള ടാങ്കുകളേക്കാള്‍ 12 ശതമാനം കൂടുതല്‍ വ്യാപ്തവും മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയിലും പോകാവുന്ന തരത്തിലാണ് ടാങ്ക് രൂപകല്പന ചെയ്തിട്ടുള്ളതെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ച് ഉള്‍ഭിത്തിയുണ്ടാക്കിയിട്ടുളള ഈ ടാങ്കില്‍ വേഗതയിലും സുരക്ഷിതമായും പാല്‍ കൊണ്ടുപോകാനാവുമെന്ന് മന്ത്രി പറഞ്ഞു.

നേരത്തെ റയില്‍വേ 44,660 ലിറ്റര്‍ ശേഷിയുള്ള പാല്‍ടാങ്കാണ് റെയില്‍വേ ഉപയോഗിച്ചിരുന്നത്. പുതിയ ടാങ്ക് അതിനേക്കാള്‍ 12 ശതമാനം കൂടുതല്‍ ശേഷിയുള്ളതാണ്. തദ്ദേശീയമായി നിര്‍മിച്ച ഈ ടാങ്ക് 110 കിമീ/മണിക്കൂര്‍ വേഗതയിലും സുരക്ഷിതമായി സഞ്ചരിക്കാവുന്ന തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്-മന്ത്രി ട്വീറ്റ് ചെയ്തു.  

Tags:    

Similar News