അസമിലെ ആള്‍ക്കൂട്ട ആക്രമണം; മുസ്‌ലിം വയോധികനെ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു

ആക്രമണത്തെ അപലപിച്ച നേതാക്കള്‍ നിയമ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.

Update: 2019-04-09 18:15 GMT

അസമില്‍ ബീഫ് വില്‍പന നടത്തിയെന്നാരോപിച്ച് ഹിന്ദുത്വരുടെ ക്രൂരമര്‍ദ്ദനത്തിനിരയായി ആശുപത്രിയില്‍ കഴിയുന്ന മുസ്‌ലിം വയോധികനെ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു. ഗുരുതര പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ഷൗക്കത്ത് അലിയെ ആണ് നേതാക്കള്‍ സന്ദര്‍ശിച്ചത്. ആക്രമണത്തെ അപലപിച്ച നേതാക്കള്‍ നിയമ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് അസമിലെ ബിശ്വനാഥില്‍വച്ച്് ഷൗക്കത്ത് അലിക്കുനേരെ ഒരു സംഘം ആക്രമണം നടത്തിയത്. ഷൌക്കത്ത് അലിയെ പന്നിമാംസം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. സംഭവത്തില്‍ രണ്ട് എഫ്‌ഐആര്‍ പോലിസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബംഗ്ലാദേശിയാണോയെന്നും ദേശീയ പൌരത്വ രജിസ്റ്ററില്‍ പേരുണ്ടോയെന്നും മര്‍ദ്ദനത്തിനിടെ ആള്‍ക്കൂട്ടം ചോദിക്കുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിലുണ്ട്. ഷൌക്കത്ത് അലിയെ അക്രമണം നടത്തിയവര്‍ ഭീഷണിപ്പെടുത്തി പന്നിമാംസം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.




Tags: