പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

Update: 2022-07-19 08:34 GMT

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോടൊപ്പമെത്തിയാണ് മാര്‍ഗരറ്റ് പത്രിക സമര്‍പ്പിച്ചത്. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പം പത്രിക സമര്‍പ്പണത്തിനെത്തി. രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുന്‍ ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമാണ് മാര്‍ഗരറ്റ് ആല്‍വ. തിങ്കളാഴ്ച ഡല്‍ഹിയിലെത്തിയ ആല്‍വ ശരത്പവാറിന്റെ വസതിയില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ പങ്കെടുത്തിരുന്നു.

വിഷമമേറിയ ദൗത്യമാണെന്ന് അറിയാമെന്ന് ആല്‍വ പറഞ്ഞു. ആല്‍വയെ 18 രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണയ്ക്കുമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. എന്‍ഡിഎയുടെ സ്ഥാനാര്‍ഥി ജഗ്ദീപ് ധന്‍കര്‍ തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ക്കൊപ്പമെത്തിയാണ് ധന്‍കര്‍ പത്രിക സമര്‍പ്പിച്ചത്. ഉപരാഷ്ട്രപതി പദവി തന്റെ സ്വപ്‌നത്തില്‍ പോലുമുണ്ടായിരുന്നില്ലെന്നാണ് ധന്‍ഖര്‍ പ്രതികരിച്ചത്.

Tags:    

Similar News