താനൂര്‍-തെയ്യാല റോഡ് അടച്ചു

Update: 2022-01-04 11:38 GMT

മലപ്പുറം: താനൂര്‍-തെയ്യാല റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭാഗമായി താനൂര്‍ തെയ്യാല റോഡ് അടച്ചു. വെന്നിയൂര്‍ ഭാഗത്തു നിന്നും, കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും താനൂരിലേക്കു എത്തേണ്ട യാത്രക്കാര്‍ തെയ്യാലപാണ്ടി മുറ്റം, വെള്ളിയുംമ്പുറം, ഓലപീടിക വഴിയോ, പാണ്ടി മുറ്റം ഒഴൂര്‍ പുത്തന്‍തെരു വഴിയോ താനൂരില്‍ എത്താം. താനൂരില്‍ നിന്നും കിഴക്കന്‍ മേഖലയിലേക്കു പോകേണ്ടവര്‍ മുക്കോല ഓലപീടിക വെള്ളിയാംമ്പുറം വഴിയും പോകാവുന്നതാണ്. താല്‍കാലികമായ ബദല്‍ സംവിധാനം ഒരുക്കാതെ മാസങ്ങളോളം റോഡ് അടച്ചിടുന്നത് നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിന് ഇടവരുത്തി.

Similar News