ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ, സെക്രട്ടേറിയറ്റ്, ചെങ്കോട്ട, സ്‌കൂളുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ക്ക് വന്ന ബോംബ് ഭീഷണി വ്യാജമെന്ന് ഉദ്യോഗസ്ഥര്‍. ഇന്ന് രാവിലെയാണ് ബോംബ് ഭീഷണി വന്നത്. ബോംബ് ഭീഷണി ലഭിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി മെട്രോ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ എല്ലാ പ്രധാന കെട്ടിടങ്ങളിലും പോലിസ് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.
മെട്രോ സ്റ്റേഷനുകളില്‍ സ്‌ഫോടന ഭീഷണിയുടെ പശ്ചാത്തലത്തില്‍ എല്ലാ സ്റ്റേഷനുകളിലും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്, നഗരത്തിലുടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.