മലപ്പുറം: കേരള സുന്നി ജമാഅത്ത് സംസ്ഥാനതല മീലാദ് കാംപയിന് പ്രൗഢോജ്ജ്വല തുടക്കം. മലപ്പുറം മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ നജീബ് മൗലവി അധ്യക്ഷത വഹിച്ചു. സി എം അശ്‌റഫ് ബാഖവി ഒടിയപാറ മുഖ്യപ്രഭാഷണം നടത്തി.
ഇബ്രാഹീം ബാഖവി മേല്‍മുറി(കേരള മുസ്‌ലിം ജമാഅത്ത്), മുസ്തഫ അബ്ദുല്‍ ലത്തീഫ് (മുസ്‌ലിം യൂത്ത് ലീഗ്), റിയാസ് പഴഞ്ഞി(യൂത്ത് കോണ്‍ഗ്രസ്സ് ), ജംഷീദലി എടക്കര(ഡിവൈഎഫ്‌ഐ ), സ്വദഖത്തുല്ല മുഈനി കാടാമ്പുഴ(എസ്‌വൈഎഫ്), ഇ പി അശ്‌റഫ് ബാഖവി (കേരള സുന്നി ജമാഅത്ത്), പാണക്കാട് സയ്യിദ് അബ്ദുല്‍ ഖയ്യും ശിഹാബ് തങ്ങള്‍, അബ്ബാസ് ഇടുക്കി, പി അലി അക്ബര്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു.
നാര്‍ക്കോട്ടിക് വിരുദ്ധ ജിഹാദ് എന്ന പ്രമേയത്തിലാണ് യുവജന സംഗമത്തിന്റെ സംസ്ഥാന ഉദ്ഘാടനം നടന്നത്. സ്ത്രീകളുടെ തിരു നബി, നരച്ചവരെ നിരസിക്കരുത്, ബാല്യത്തിന്റെ മൂല്യം എന്നീ നാലു പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി നാലു ഘട്ടങ്ങളിലായി മീലാദ് കാംപെയ്ന്‍ നടക്കുന്നത്. വയോജന സംഗമം (നരച്ചവരെ നിരസിക്കരുത് ) 16 ന് എറണാകുളത്തും വനാതാ സംഗമം (സ്ത്രീകളുടെ തിരുനബി ) 23 ന് കണ്ണൂരും ബാലകൗമാര സംഗമം (ബാല്യത്തിന്റെ മൂല്യം) 30ന് പരപ്പനങ്ങാടിയിലും ഉദ്ഘാടനം നടക്കും.