വടകര: എസ്ഡിപിഐ മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനം കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി നിര്‍വ്വഹിച്ചു.
മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ഉമരി, സെക്രട്ടറിമാരായ നിസാം പുത്തൂര്‍, ഗോപി പന്തിരിക്കര, പോപുലര്‍ ഫ്രണ്ട് വടകര ഡിവിഷന്‍ സെക്രട്ടറി സജീര്‍ വള്ളിക്കാട്, അഴിയൂര്‍ പഞ്ചായത്ത് മെമ്പര്‍മാരായ സാലിം പുനത്തില്‍, സീനത് ബഷീര്‍, വടകര 45 ആം വാര്‍ഡ് കൗണ്‍സിലര്‍ ഹക്കീം പി എസ്, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മണ്ഡലം പ്രസിഡന്റ് അര്‍ഷിന സലാം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ജില്ലാ, മണ്ഡലം നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു. മണ്ഡലം സെക്രട്ടറി ഷാജഹാന്‍ കെ വി പി സ്വാഗതവും മണ്ഡലം ജോയിന്റ് സെക്രട്ടറി റഊഫ് ചോറോട് നന്ദിയും പറഞ്ഞു.