കോഴിക്കോട് ജില്ലയിലെ സ്വകാര്യ ഡീസല്‍ ബസുകള്‍ സിഎന്‍ജിയിലേക്ക്; മന്ത്രി ഉദ്ഘാടനം ചെയ്തു

Update: 2021-10-02 00:59 GMT

കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ഡീസല്‍ ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടനം ബാലുശ്ശേരി പനായില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു. കെ എം സച്ചിന്‍ദേവ് എംഎല്‍എ അധ്യക്ഷത വഹിച്ചു.

പെട്രോളിന്റേയും ഡീസലിന്റേയും ഭീമമായ വിലയില്‍ നിന്ന് മോചനം, പ്രകൃതി സൗഹൃദം, മറ്റു ഇന്ധനങ്ങളേക്കാള്‍ സുരക്ഷിതം തുടങ്ങിയവയാണ് സിഎന്‍ജിയുടെ ഗുണം. ലോക്ഡൗണ്‍ കാലത്ത് പ്രതിസന്ധിയിലായ സ്വകാര്യബസ് മേഖലയെ ലാഭത്തിലേക്കെത്തിക്കാന്‍ ഇതുവഴി സാധിക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ജനപ്രതിനിധികള്‍, ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Similar News