പെരിന്തല്‍മണ്ണയില്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 31കാരന്‍ മരിച്ചു
പെരിന്തല്‍മണ്ണ: തെരുവ് നായയുടെ കടിയേറ്റ് പെരിന്തല്‍മണ്ണയില്‍ 31വയസ്സുകാരന്‍ മരിച്ചു. 20 ദിവസം മുമ്പ് പെരിന്തല്‍മണ്ണ ജൂബിലി റോഡില്‍ നിന്നും തെരുവ് നായയുടെ കടിയേറ്റ അസം സ്വദേശി ഹിനായത്തുള്ള (31)യാണ് മരണപ്പെട്ടത്. തൂതയില്‍ ആയിരുന്നു താമസിച്ചിരുന്നത്. ഒരു മാസം മുമ്പാണ് അസമില്‍ നിന്നും ഇദ്ദേഹം കേരളത്തില്‍ എത്തിയത്. ജോലി ആവശ്യം പെരിന്തല്‍മണ്ണയില്‍ എത്തിയപ്പോള്‍ റോഡില്‍ നിന്നും പേ ബാധയുളളള നായുടെ കടിയേറ്റതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയതായിരുന്നു. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആയിരിക്കുമ്പോയാണ് മരണപ്പെട്ടത്. ഇയാള്‍ അടക്കം പത്തോളം പേര്‍ക്ക് ജൂബിലി റോഡില്‍ നിന്നും തെരുവുനായയുടെ കടിയേറ്റിരുന്നു. പെരിന്തല്‍മണ്ണ നഗരത്തില്‍ തെരുവുനായ്ക്കളുടെ ശല്യം പലതവണ നാട്ടുകാര്‍ ബന്ധപെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു വെങ്കിലും പരിഹാരം ആയിരുന്നില്ല. മരണപ്പെട്ട ഹിനായത്തുള്ളക്ക് ഭാര്യയും മൂന്ന് പെണ്‍മക്കളും ഉണ്ട്. കൊവിഡും ലോക്ക് ഡൗണും ആരംഭിച്ചതിന് പിന്നാലെയാണ് തെരുവ് നായ ശല്യം വ്യാപകമായതായി പരാതികളുയര്‍ന്നിട്ടുണ്ട്.