കോഴിക്കോട്: ജില്ലയിലെ 66 കൊവിഡ് ആശുപത്രികളില്‍ 2,817 കിടക്കകളില്‍ 1,103 എണ്ണം ഒഴിവുണ്ട്. 73 ഐ.സി.യു കിടക്കകളും 35 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 477 കിടക്കകളും ഒഴിവുണ്ട്. 17 സര്‍ക്കാര്‍ കൊവിഡ് ആശുപത്രികളിലായി 281 കിടക്കകള്‍, 28 ഐ.സി.യു, 21 വെന്റിലേറ്റര്‍, 234 ഓക്‌സിജന്‍ ഉള്ള കിടക്കകളും ബാക്കിയുണ്ട്.
ഒന്‍പത് സി.എഫ്.എല്‍.ടി.സികളിലായി 963 കിടക്കകളില്‍ 458 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എല്‍. ടി.സികളില്‍ 155 എണ്ണം ഒഴിവുണ്ട്. 72 ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 1,924 കിടക്കകളില്‍ 1,477 എണ്ണം ഒഴിവുണ്ട്.