മന്ത്രിക്ക് പരിക്കേറ്റുവെന്നത് സിപിഎമ്മിന്റെ വ്യാഖ്യാനെമന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍

Update: 2026-02-25 11:03 GMT

കണ്ണൂര്‍: കെഎസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. മന്ത്രിക്ക് പരിക്കേറ്റുവെന്നത് സിപിഎം വ്യാഖ്യാനം മാത്രമാണെന്നാണ് അലോഷ്യസിന്റെ പ്രതികരണം. പ്രവര്‍ത്തകരുടെ പ്രതിഷേധം ഒരിക്കലും മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന നിലയിലേക്ക് മാറിയിട്ടില്ലെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും അലോഷ്യസ് പറഞ്ഞു.

ആരോഗ്യമേഖല വെന്റിലേറ്ററായി കിടക്കുമ്പോള്‍ മന്ത്രിക്കെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും ജനാധിപത്യ രാജ്യത്ത് പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നും അലോഷ്യസ് പറഞ്ഞു. പതിഷേധക്കാര്‍ അടുത്ത് എത്തിയപ്പോള്‍ തന്നെ പോലിസ് തടഞ്ഞിരുന്നെന്നും ആരോഗ്യമന്ത്രിയ്ക്ക് നേരെ ഒരു കയേറ്റവും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: