കല്‍പ്പറ്റ: വയനാട് ജില്ലാ കലക്ടറായിരുന്ന അദീല അബ്ദുല്ല ഐഎഎസിനെ വനിതാ ശിശു വികസന ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറായി നിയമിച്ച് ഉത്തരവിറങ്ങി. ജന്‍ഡര്‍ പാര്‍ക്കിന്റെ എക്സിക്യുട്ടീവ് ഓഫിസറിന്റേയും, സംസ്ഥാന ലോട്ടറി ഡിപ്പാര്‍ട്ട്മെന്റിന്റെ ഡയറക്ടറിന്റെയും അധിക ചുമതലയും അദീല അബ്ദുല്ല വഹിക്കും. എന്‍ട്രന്‍സ് എക്സാമിനേഷന്‍സ് കമ്മീഷണര്‍ എ ഗീത ഐഎഎസ് വയനാട് ജില്ലയുടെ പുതിയ കലക്ടറാകും. സംസ്ഥാനത്തെ വിവിധ ഐഎഎസ് ഓഫിസര്‍മാരെ സ്ഥലം മാറ്റി ഇന്നാണ് ഉത്തരവിറങ്ങിയത്.