കായംകുളത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; കുടുംബ തര്‍ക്കമെന്ന് പോലിസ്
ആലപ്പുഴ: കായംകുളത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ദേവികുളങ്ങര സ്വദേശി ഹരീഷ് ലാലിനാണ് വെട്ടേറ്റത്. കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. കുടുംബ തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.