അയ്യങ്കാളിയുടെ ജീവിതം അടിച്ചമര്‍ത്തപ്പെടുന്ന മുഴുവന്‍ സമൂഹങ്ങള്‍ക്കും പ്രചോദനം: അബ്ദുല്‍ മജീദ് ഫൈസി

Update: 2021-08-30 00:52 GMT

മലപ്പുറം: കര്‍മ്മനിരതാനായ അയ്യങ്കാളിയെന്ന മഹാവിപ്ലവകാരിയുടെ ജീവിതം കീഴാള പക്ഷങ്ങള്‍ക്ക് മാത്രമല്ല അടിച്ചമര്‍ത്തപ്പെടുന്ന മുഴുവന്‍ മര്‍ദ്ദിത സമൂഹങ്ങള്‍ക്കും പ്രചോദനമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന കമ്മറ്റി പുത്തനത്താണി മലബാര്‍ ഹൗസില്‍സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി അനുസ്മരണ ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി, സംസ്ഥന സമിതയംഗങ്ങളായ കൃഷ്ണന്‍ എരത്തിക്കല്‍, ഡോ: സി എച്ച് അഷ്‌റഫ്, ജലീല്‍ നിലാമ്പ്ര, അഡ്വ: എഎ റഹീം എസ്ഡിപിഐ മലപ്പുറം ജില്ല പ്രസിഡന്റ് സി പി ലത്തീഫ്, സൗമ്യ കാലടി, സല്‍മ സാലിഹ്, സുനിയ സിറാജ് തുടങ്ങിയവര്‍ സംസാരിച്ചു.

Similar News