തോടത്താന്‍കണ്ടി മുഞ്ഞോറേമ്മല്‍ സ്‌ഫോടനം: സമഗ്രാന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ
കോഴിക്കോട്: തോടത്താന്‍കണ്ടി സുബൈറിന്റെ വീട്ടിലേക്ക് സ്‌ഫോടന വസ്തുക്കള്‍ എറിഞ്ഞ സംഭവത്തെപറ്റി സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് എസ്ഡിപിഐ ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
സ്ത്രീകളും കുട്ടികളും മാത്രം താമസിക്കുന്ന വീട്ടിലേക്ക് ഇത് രണ്ടാം തവണയാണ് സ്‌ഫോടന വസ്തുക്കള്‍ എറിയുന്നത്. സംഭവസ്ഥലം എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി, പഞ്ചായത്ത് പ്രസിഡന്റ് സി കെ കുഞ്ഞിമൊയതീന്‍ മാസ്റ്റര്‍, സൈനുദ്ധീന്‍, ഷബീര്‍, സാജിദ്, ബഷീര്‍ പിസി, അലി പി പി എന്നിവര്‍ സന്ദര്‍ശിച്ചു.