നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ എന്‍ട്രന്‍സ് പരിശീലനം

Update: 2021-08-14 06:01 GMT

വിഴിഞ്ഞം: നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ എന്ട്രന്‍സ് പരിശീലനം നല്‍കുമെന്ന് ലയന്‍സ് ക്ലബ് അറിയിച്ചു. ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ ഇരുപത് കുട്ടികളുടെ എന്‍ട്രന്‍സ് പരിശീലനം പൂര്‍ണമായും സൗജന്യമായിരിക്കും എന്നും മറ്റ് കുട്ടികളുടെ ഫീസ് പതിനയ്യായിരം രൂപ വരെ ആയിരിക്കും എന്നും ക്ലബ് അറിയിച്ചു. കൊവിഡ് ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ മിടുക്കരായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം മത്സര പരീക്ഷകളില്‍ എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ക്ലബ് ഇത്തരം ഒരു തീരുമാനം എടുത്തത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ മുഴുവന്‍ എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് പ്രവേശനവും മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരീക്ഷ നടത്തി പ്രവേശനം നല്‍കുമെന്നും അവര്‍ അറിയിച്ചു. പരിചയ സമ്പന്നരായ അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. താല്‍പര്യം ഉള്ളവര്‍ 9744489999 , 9388080001 ഈ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.