കാക്കനാട് പോലിസ് സ്റ്റേഷനില്‍ ദലിത് യുവാവിനെ എസ്‌ഐ മര്‍ദിച്ചതായി പരാതി

എസ്ഐയുടെ ക്യാബിനില്‍ സംസാരിക്കുന്നതിനിടെ ക്യാമറയില്ലാത്ത മുറിയിലെത്തിച്ച് എസ്‌ഐ തല്ലിയെന്ന് പരാതി

Update: 2026-04-02 16:59 GMT

കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്ക് പോലിസ് സ്റ്റേഷനില്‍ ദലിത് യുവാവിനെ പോലിസ് മര്‍ദിച്ചതായി പരാതി. കാക്കനാട് സ്വദേശി അഭിലാഷിനെയാണ് ഇന്‍ഫോപാര്‍ക്ക് എസ്ഐ മര്‍ദിച്ചത്. പരിക്കേറ്റ അഭിലാഷിനെ കാക്കനാട് സഹകരണ ആശുപത്രിയില്‍ ചികില്‍സ തേടി. സംഭവത്തില്‍ ഇന്‍ഫോപാര്‍ക്ക് എസ്‌ഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.

ഇന്ന് രാവിലെ 11:30നാണ് സംഭവം. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് ഭാര്യ ജീനയുടെ പരാതിയില്‍ സംസാരിക്കാനാണ് അഭിലാഷ് സ്റ്റേഷനിലെത്തിയത്. എസ്‌ഐയുടെ ക്യാബിനില്‍ സംസാരിച്ചുകൊണ്ടിരിക്കെ യുവാവിനെ സ്റ്റേഷനിലെ ക്യാമറയില്ലാത്ത മുറിയിലേക്ക് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. നിലവില്‍ പരിക്കേറ്റ യുവാവ് കാക്കനാട് സഹകരണ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്.

Tags: