കരയുദ്ധ ഭീഷണി; ട്രംപിന് മുന്നറിയിപ്പുമായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍; ഇറാന്‍ ജനത ഒന്നാകെ ആയുധമെടുക്കും, 70 ലക്ഷം പേര്‍ ഇപ്പോഴേ സജ്ജം
തെഹ്‌റാന്‍: അമേരിക്കയുമായുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ കരയുദ്ധ ഭീഷണി കൂടി ഉയര്‍ന്നതോടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ രംഗത്ത്. കരയുദ്ധം തുടങ്ങിയാല്‍ രാജ്യത്തെ സാധാരണ ജനങ്ങളും ആയുധമെടുക്കാന്‍ തയ്യാറെടുക്കുകയാണെന്ന് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഗലിബാഫ് വ്യക്തമാക്കി. നിലവില്‍ 70 ലക്ഷത്തോളം ജനങ്ങള്‍ പോരാട്ടത്തിനായി സജ്ജമായിക്കഴിഞ്ഞെന്നും രാജ്യമൊട്ടാകെ ഇതിനായുള്ള മുന്നേറ്റം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിലേക്ക് അതിക്രമിച്ചു കയറുന്നവര്‍ ആയുധമേന്തി നില്‍ക്കുന്ന കുടുംബങ്ങളെയാകും ഇനി കാണേണ്ടി വരികയെന്നും ദേശീയ സുരക്ഷയ്ക്കായി ജനങ്ങള്‍ ഒന്നടങ്കം പോരാടുമെന്നും ഗലിബാഫ് മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ ഇസ്രായേല്‍ സംയുക്താക്രമണത്തെ ചെറുക്കാന്‍ സൈന്യത്തോടൊപ്പം ജനകീയ പ്രതിരോധം കൂടി ശക്തമാക്കാനാണ് ഇറാന്റെ നീക്കമെന്നാണ് ഈ പ്രസ്താവന സൂചിപ്പിക്കുന്നത്. നേരത്തെ ഇറാന്‍ സൈനിക മേധാവിയും ട്രംപിന് മുന്നറിയിപ്പുമായി രംഗത്തുവന്നിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ, അതിവേഗം കരയുദ്ധത്തിന് ഇറാന്‍ സജ്ജമാവുകയാണ്. ഇത് സംബന്ധിച്ച് ഇറാന്‍ സൈനിക മേധാവി സേനാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ശത്രുക്കളുടെ ഓരോ നീക്കങ്ങളും അതീവ ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും ഏതു സാഹചര്യത്തെയും നേരിടാന്‍ തയ്യാറെടുക്കണമെന്നും അമിര്‍ ഹാത്മി ആവശ്യപ്പെട്ടു. ഇറാന്‍ മണ്ണിലെത്തുന്ന ഒരൊറ്റ അമേരിക്കന്‍ സൈനികനും ജീവനോടെ മടങ്ങില്ലെന്നും അദ്ദേഹം വെല്ലുവിളിച്ചു.
