പീച്ചി ഡാം തുറന്നു

Update: 2021-07-27 07:35 GMT

തൃശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ ജലവിതാനം 76.65 മീറ്ററില്‍ എത്തിയതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ രണ്ട് ഇഞ്ച് വീതം ഉയര്‍ത്തി. റിസര്‍വ്വോയറിലേക്ക് വരുന്ന നീരൊഴുക്ക് കണക്കിലെടുത്ത ഇന്ന് ജലവിതാനം അപ്പര്‍ റൂള്‍ കര്‍വിന്റെ(76.65 മീറ്റര്‍) മറികടക്കാന്‍ സാധ്യതയുണ്ട്. ഇതേ തുര്‍ന്നാണ് ഡാം തുറന്നത്. ഡാമിന്റെ നാല് ഷട്ടറുകള്‍ രണ്ട് ഇഞ്ച് വീതം തുറക്കാന്‍ ഇന്നലെ ജില്ലാ കലക്ടര്‍ അനുമതി നല്‍കിയിരുന്നു. പീച്ചി ഡാമിലെ ജലം ഒഴുകിപ്പോകുന്ന മണലിപ്പുഴയുടെ തീരത്തുള്ള എല്ലാ പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരും പോലിസ് സംവിധാനവും ജാഗ്രത പുലര്‍ത്തണമെന്ന് അറിയിച്ചു.

Similar News