വിനോദസഞ്ചാര മേഖലകളെ സുരക്ഷിത കേന്ദ്രങ്ങളാക്കും; വയനാട് വൈത്തിരി സമ്പൂര്‍ണ വാക്‌സിനേഷന്‍ ഗ്രാമമാകുന്നു

Update: 2021-07-18 06:18 GMT

കല്‍പ്പറ്റ: കേരളത്തിലെ വിനോദസഞ്ചാര മേഖലകളെ സുരക്ഷിത കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുന്നോട്ട് പോകുന്നതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. പദ്ധതി ആരംഭിച്ച വയനാട് വൈത്തിരിയിലെ വാക്‌സിനേഷന്‍ പ്രവര്‍ത്തനം പൂര്‍ത്തിയാകാറായി. ഇതോടെ വൈത്തിരി സമ്പൂര്‍ണ വാക്‌സിനേഷന്‍ ഗ്രാമമായി മാറും. വൈത്തിരിയുടെ ടൂറിസം സാധ്യതകള്‍ക്ക് വീണ്ടും ജീവന്‍വെയ്ക്കും. മന്ത്രി അറിയിച്ചു.

ഇതുവരെ നാലായിരത്തിലധികം പേര്‍ക്ക് വൈത്തിരിയില്‍ വാക്‌സിനേഷന്‍ നല്‍കിക്കഴിഞ്ഞു. ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്‌റ്റെ, സര്‍വീസ്ഡ് വില്ല ജീവനക്കാര്‍, ഓട്ടോ തൊഴിലാളികള്‍, ടാക്‌സി െ്രെഡവര്‍മാര്‍, ടൂറിസ്റ്റ് ഗൈഡുകള്‍, പോര്‍ട്ടര്‍മാര്‍, കച്ചവടക്കാര്‍ തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെടുന്ന എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നുണ്ട്.

വയനാട് മേപ്പാടിയിലും ഇതുപോലെ വാക്‌സിനേഷന്‍ പ്രവര്‍ത്തനം നടത്തും. തുടര്‍ന്ന് മൂന്നാര്‍, തേക്കടി, ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം, വര്‍ക്കല തുടങ്ങിയ ടൂറിസം ഡെസ്റ്റിനേഷനുകളെയും സുരക്ഷിത ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റും.

Similar News