കൊവിഡാനന്തര ചികില്‍സക്കിടെ മധ്യവയസ്‌കന്‍ മരിച്ചു

Update: 2021-06-03 13:52 GMT

കല്‍പറ്റ: കൊവിഡ് ഭേദമായ യുവാവ് തുടര്‍ ചികില്‍സക്കിടെ മരണപ്പെട്ടു. മാനന്തവാടി തേറ്റമല പുതിയപാടി മഹല്ല് കൂത്തുപറമ്പന്‍ ജലീല്‍ (53) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ആറു ദിവസം മുന്‍പ് കൊവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യ സ്ഥിതി മോശമായി. പ്രദേശത്തെ അറിയപ്പെടുന്ന ഫുട്ബാള്‍ കളിക്കാരനായിരുന്ന ജലീല്‍ ദീര്‍ഘ കാലം സൗദിയിലായിരുന്നു.

പിതാവ് :സൈദ്. മാതാവ് :കദീജ. ഭാര്യ :റംല. മകള്‍ :ജസ്‌ന.

Similar News