ചെന്നൈ: മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു. മന്ത്രി ശേഖര്‍ ബാബുവിനൊപ്പം ഡിഎംകെ ആസ്ഥാനത്ത് എത്തിയാണ് അംഗത്വമെടുത്തത്. ഡിഎംകെയില്‍ ചേര്‍ന്ന ശേഷം എം കെ സ്റ്റാലിന്‍ ദളപതി ആണെന്നും, ദളപതിയുടെ വഴിയിലാണ് ഇനി യാത്രയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എം കെ സ്റ്റാലിനെ നേരില്‍ കണ്ടതോടെ ഒപിഎസ് ഡിഎംകെയില്‍ ചേരുമെന്ന അഭ്യൂഹമുണ്ടായിരുന്നു.
തന്റെ ഈ തീരുമാനം ഒരുപാട് ആലോചിച്ച് എടുത്തതാണെന്ന് പനീര്‍ശെല്‍വം മാധ്യമങ്ങളോട് പ്രതികരിച്ചു.അഞ്ചുവര്‍ഷത്തെ ഭരണത്തിലൂടെ മുഖ്യമന്ത്രി കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളുടെ മനസ്സുകളില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അണ്ണാ ഡി എം കെയ്ക്ക് ഇനി ഭാവിയില്ലെന്നും ഡിഎംകെയെ എതിര്‍ക്കാന്‍ തമിഴ്‌നാട്ടില്‍ ഇന്നൊരു പാര്‍ട്ടിയില്ലെന്നും പനീര്‍ശെല്‍വം ചൂണ്ടിക്കാട്ടി.