കാസര്‍കോട്: ആദിവാസി കുടിലിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായി കത്തി നശിച്ചു. വെള്ളരിക്കുണ്ട് താലൂക്കില്‍ വെസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്തിലെ 9ാം വാര്‍ഡില്‍പ്പെട്ട കുറ്റിതാനി പട്ടികവര്‍ഗ ഊരില്‍പ്പെട്ട ദാമോദരന്‍, സഹോദരി ജാനകി എന്നിവര്‍ താമസിക്കുന്ന വീടിന്റെ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച വീടാണ് ഇന്നലെ രാത്രി അടുപ്പില്‍ നിന്നും തീ പടര്‍ന്ന് പൂര്‍ണ്ണമായും കത്തിനശിച്ചത്. കൊവിഡ് വ്യാപന സമയമായതിനാല്‍ മറ്റു വീടുകളെ ആശ്രയിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. മഴ ആരംഭിച്ചതിനാല്‍ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അടിയന്തിരമായി ഇടപെട്ട് സൗകര്യമൊരുക്കണമെന്നാണ് ഊരുകൂട്ടം ആവശ്യമുന്നയിക്കുന്നത്.