എഎഫ്എംഎസില്‍ ഒഴിവുകള്‍; എംബിബിഎസുകാര്‍ക്ക് അവസരം

Update: 2026-02-27 09:57 GMT

ന്യൂഡല്‍ഹി: ആംഡ് ഫോഴ്‌സ് മെഡിക്കല്‍ സര്‍വീസില്‍ (എഎഫ്എംഎസ്) ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. ആകെ 100 ഒഴിവുകളാണ് നിലവിലുള്ളത്. ഇതില്‍ 75 എണ്ണം പുരുഷ ഉദ്യോദാര്‍ഥികള്‍ക്കും 25 എണ്ണം വനിതകള്‍ക്കുമാണ് സംവരണം ചെയ്തിരിക്കുന്നത്. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് എംബിബിഎസ് അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ യോഗ്യത നേടിയവര്‍ക്കാണ് അപേക്ഷിക്കാനാവുക. മാനദണ്ഡങ്ങള്‍ അനുസരിച്ച് ശാരീരികമാനസിക ആരോഗ്യമുള്ളവരായിരിക്കണം.

2026 ഡിസംബര്‍ 31നുള്ള പ്രായപരിധി പ്രകാരം എംബിബിഎസ് യോഗ്യതയുള്ളവര്‍ക്ക് 30 വയസ് കവിയരുത്. പിജി യോഗ്യതയുള്ളവര്‍ക്ക് പരമാവധി പ്രായം 35 വയസാണ്. മാര്‍ച്ച് മാസത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. താല്‍പ്പര്യമുള്ളവര്‍ക്ക് മാര്‍ച്ച് നാലു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട വെബ്‌സൈറ്റ്: www.join.afms.gov.in

Tags: