ഇരിട്ടിയിലെ പലചരക്ക് മൊത്തവ്യാപാരി മുഹമ്മദ് കൊവിഡ് ബാധിച്ച് മരിച്ചു

Update: 2021-05-28 05:28 GMT

ഇരിട്ടി: ഇരിട്ടി മേലേ സ്റ്റാന്റില്‍ ഫാത്തിമ കോംപ്ലക്‌സിലെ റഹ്മത്ത് ട്രേഡേഴ്‌സ് (ആര്‍ടി) പലചരക്ക് മൊത്ത വ്യാപാരി കീഴൂര്‍ റഹ്മത്ത് മന്‍സിലില്‍ മുഹമ്മദ് (ആര്‍ ടി മുഹമ്മദ് 58) കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടു.

രണ്ടാഴ്ച്ച മുമ്പാണ് മുഹമ്മദിന് രോഗം സ്ഥിരികരിച്ചത്. തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11 മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

പലചരക്ക് മൊത്ത വ്യാപാര രംഗത്ത് ഇരിട്ടിയില്‍ 35 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന മുഹമ്മദ് മലയോര മേഖലയിലെ പലചരക്ക് മൊത്ത വ്യാപാരികളില്‍ പ്രമുഖനാണ്.

ഭാര്യ: സാജിദ.

മക്കള്‍: റിഷാദ് (റഹ്മത്ത് ട്രേഡേര്‍സ് ഇരിട്ടി ), റുഫീന, നിജാസ് (എംബിഎ വിദ്യാര്‍ത്ഥി), റിഹാന (വിദ്യാര്‍ത്ഥിനി ഡോണ്‍ ബോസ്‌കോ കോളജ് അങ്ങാടിക്കടവ്), റിഷാല്‍ (പ്ലസ് ടു വിദ്യാര്‍ത്ഥി എ ടൂര്‍ സെന്റ് മേരീസ് എച്ച്എസ്എസ്,)

മരുമകന്‍ നൗഷാദ് (പേരാവൂര്‍). സഹോദരങ്ങള്‍: ജബ്ബാര്‍, കദീജ, അസ്മ. ഖബറടക്കം ഇന്ന് രാവിലെ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കീഴൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Similar News