ലക്ഷദ്വീപിനെ കളങ്കപ്പെടുത്താനുളള ശ്രമങ്ങള്‍ ചെറുക്കണം: മുസ്‌ലിം ജമാഅത്ത് കോഡിനേഷൻ കൗൺസിൽ
തിരുവനന്തപുരം: ലക്ഷദ്വീപിന്‍റെ സാംസ്ക്കാരിക പൈതൃകത്തെയും സമാധാനാന്തരീക്ഷത്തെയും അട്ടിമറിക്കാനുളള ഹീന ശ്രമങ്ങളെ ചെറുക്കുന്നതിന് മുഴുവന്‍ മനുഷ്യ സ്നേഹികളും യോജിച്ച് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് മുസ്‌ലിം ജമാഅത്ത് കോഡിനേഷൻ കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭ്യർത്ഥിച്ചു.
ജനവിരുദ്ധവും പ്രാകൃതവുമായ പരിഷ്ക്കാരങ്ങള്‍ അടിച്ചേല്‍പിച്ച് ദ്വീപ് ജനതയില്‍ അരാജകത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ച് വർഗീയ ശക്തികള്‍ക്ക് വളക്കൂറ് ഉണ്ടാക്കാനുളള തരംതാണ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പ്രഫുല്‍ കെ പട്ടേലിനെ കേന്ദ്രം തിരിച്ചു വിളിക്കണം എന്നും ഓൺലൈനിൽ കൂടിയ യോഗം ആവശ്യപ്പെട്ടു.
പുലിപ്പാറ യൂസഫ് ഉദ്ഘാടനം ചെയ്തു . സംസ്ഥാന വൈസ് പ്രസിഡൻറ് മൂഴിയിൽ മുഹമ്മദ് ഷിബു അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ സലിം നെടുമങ്ങാട് ,കല്ലറ എ വി ഷൗക്കത്ത്,മൺവിള മുഹമ്മദ്,ഇടവിളകം വാഹിദ് ,പോങ്ങുമ്മൂട് റാഫി ,ജവാദ് വട്ടിയൂർക്കാവ് ,ഷാനവാസ് അൽ അമാനത്ത്,മണക്കാട് സലാം ,അൻവർ എന്നിവർ പങ്കെടുത്തു.