തൃശൂർ: മാര്‍ച്ച് 15-ാം തീയതിക്കകം കൊവിഷീൽഡ് വാക്സിന്‍റെ ആദ്യ ഡോസ് എടുക്കുകയും രണ്ടാം ഡോസ് ഇതുവരെ എടുക്കാന്‍ സാധിക്കാത്തവരുമായവര്‍ക്ക് മെയ് 17 മുതൽ മെയ് 22 വരെയുള്ള കാലയളവിൽ വാക്സിന്‍റെ ലഭ്യത അനുസരിച്ച് രണ്ടാം ഡോസ് എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.വാക്സിന്‍ എടുക്കേണ്ടവര്‍ സമീപത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുമായി ടെലിഫോണിൽ ബന്ധപ്പെട്ട് വാക്സിന്‍ എടുക്കുന്നതിനുള്ള തീയതിയും സമയവും ലഭ്യമാക്കേണ്ടതും കൊവിഡ് വ്യാപനം കൂടിയിരിക്കുന്ന പശ്ചാത്തലത്തിൽ സമയക്രമം കൃത്യമായി പാലിച്ച് മാത്രം ആരോഗ്യകേന്ദ്രങ്ങളി എത്തി വാക്സിന്‍ സ്വീകരിക്കേണ്ടതുമാണെന്ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.