മംഗലം: കൊവിഡ് മറവിൽ രോഗികളിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്ന തിരൂർ ആലത്തിയൂരിലെ ഇമ്പിച്ചിബാവ മെമ്മോറിയാൽ സഹകരണ ആശുപത്രിയുടെ മനുഷ്യത്വ രഹിത നടപടി അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ മംഗലം മേഖലാ കമ്മിറ്റി ആവിശ്യപ്പെട്ടു. ഏഴു ദിവസം ജനറൽ വാർഡിൽ കഴിഞ്ഞ പുറത്തൂർ ആശുപത്രിപടി സ്വദേശിയിൽ നിന്ന് 55000 രൂപ യാണ് കൊവിഡ് ചികിത്സക്കായി ഹോസ്‌പിറ്റൽ ഈടാക്കിയത്. സ്വകാര്യ ഹോസ്പിറ്റലുകൾ കോവിഡ് മറവിൽ കീശവീർപ്പിക്കുമ്പോൾ പൊതുജനങ്ങളിൽ നിന്ന് ഓഹരി പിരിച്ച് പ്രവർത്തിക്കുന്ന ഒരു സഹകരണ സ്ഥാപനം ഇത്തരത്തിൽ കൊള്ളനടത്തുന്നത് നീതീകരിക്കാനാവില്ല. RTPCR ടെസ്റ്റിന്റെ നിരക്ക് 500 രൂപയാക്കി കുറച്ച് സർക്കാർ ഉത്തരവ് ഇറക്കിയിട്ടും 1700/- രൂപയാണ് ഈ ഹോസ്പിറ്റൽ ഈടാക്കുന്ന തുക. ഇത് അംഗീകരിക്കാൻ കഴിയില്ല. മുമ്പും ഗുരുതരമായ പല ആരോപണങ്ങൾ ഈ ഹോസ്പിറ്റലിനെതിനെ പൊതു സമൂഹത്തിൽ നിന്ന് ഉയർന്നു വന്നിട്ടുള്ളതാണ്. കോവിഡ് കാലത്ത് സർക്കാരിന്റെ നിലവിലുള്ള ചികിൽത്സ നിരക്കിലുള്ള എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി പ്രവർത്തിക്കുന്ന ആലത്തിയൂരിലെ ഇമ്പിച്ചിബാവ ഹോസ്പിറ്റലിനെതിരെ നടപടി സ്വീകരിക്കണമെന്നും എസ്. ഡി. പി. ഐ മംഗലം മേഖലാ കമ്മിറ്റി ആവിശ്യപ്പെട്ടു. ഓൺലൈനിൽ ചേർന്ന യോഗത്തിൽ മേഖലാ പ്രസിഡന്റ് റഹീസ് പുറത്തൂർ, സെക്രട്ടറി ആബിദ് മാസ്റ്റർ, അബ്ദുൽ റസാഖ് പെരുന്തലൂർ, അബ്ദുറഹീം മംഗലം, അയാസ് കൈമലശേരി, ഗഫൂർ മംഗലം, മുസ്തഫ വാളൂർ, കുഞ്ഞീതു ആലത്തിയൂർ, അൻസാർ വെട്ടം പങ്കെടുത്തു.