പെരിന്തൽമണ്ണ: പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബിയ്യ: യുടെ കീഴിലുള്ള അഫ്‌ലിയേറ്റഡ് സ്ഥാപനങ്ങളുടെ കൂട്ടായ്മയായ കോ-ഓര്‍ഡിനേഷന്‍ ഓഫ് ജാമിഅഃ ജൂനിയര്‍ കോളജ് 2020-21 അധ്യയന വര്‍ഷത്തെ പൊതുപരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ശംസുല്‍ ഉലമ അറബിക് കോളജ് തോഡാര്‍ വിദ്യാര്‍ത്ഥികളായ മുഹമ്മദ് ശഫീഖ് പി.ബി ഒന്നാം റാങ്കും മുഹമ്മദ് ശബീര്‍ എടപ്പലം രണ്ടാം റാങ്കും, ദാറുന്നജാത് കരുവാരക്കുണ്ട് വിദ്യാര്‍ത്ഥി ജംശീദ് മൂന്നാം റാങ്കും നേടി.
സെക്കണ്ടറി വിഭാഗത്തില്‍ അല്‍ ഹസനാത്ത് അറബിക് കോളേജ് മാമ്പുഴ വിദ്യാര്‍ത്ഥി അനീസ് ഓന്നാം റാങ്കും അല്‍ ഹിദായ ചെറുകോട് വിദ്യാര്‍ത്ഥി സല്‍മാനുല്‍ ഫാരിസ് രണ്ടാം റാങ്കും കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ സ്മാരക ഇസ്‌ലാമിക് കോംപ്ലക്‌സ് വിദ്യാര്‍ത്ഥി താജുദ്ദീന്‍ മൂന്നാം റാങ്കും നേടി.
സ്‌കൂള്‍ ഏഴാം തരം കഴിഞ്ഞവര്‍ക്ക് മതപഠനത്തോടൊപ്പം എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി എന്നിവ നല്‍കി എട്ട് വര്‍ഷം കൊണ്ട് ജാമിഅഃയുടെ വിവിധ ഫാക്കല്‍റ്റികളിലേക്ക് പ്രവേശന യോഗ്യമാക്കുന്നതാണ് സെക്കണ്ടറി വിഭാഗം. 13 സ്ഥാപനങ്ങളില്‍ നിന്നായി 133 വിദ്യാര്‍ത്ഥികളാണ് സെക്കണ്ടറി വിഭാഗത്തില്‍ പൊതുപരീക്ഷ എഴുതിയത്.
എസ്.എസ്.എല്‍.സി കഴിഞ്ഞവര്‍ക്ക് മതപഠനത്തോടൊപ്പം പ്ലസ് ടു, ഡിഗ്രി, തുടര്‍ന്ന് പി.ജി പഠനത്തിനും അവസരം നല്‍കി 6 വര്‍ഷം കൊണ്ട് ജാമിഅഃയുടെ വിവിധ ഫാക്കല്‍റ്റികളിലേക്ക് പ്രവേശന യോഗ്യമാക്കുന്നതാണ് ഹയര്‍ സെക്കണ്ടറി വിഭാഗം. 8 സ്ഥാപനങ്ങളില്‍ നിന്നായി 177 വിദ്യാര്‍ത്ഥികളാണ് ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ പൊതു പരീക്ഷ എഴുതിയത്.
അവലോകന യോഗത്തില്‍ ഹംസ റഹ്മനി കൊണ്ടിപ്പറമ്പ് അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ ഫൈസി ഏറിയാട്, ടി.എച്ച് ദാരിമി ഏപ്പിക്കാട്, അബ്ദുറഹ്മാന്‍ ഫൈസി കടുങ്ങല്ലൂര്‍, ജഅ്ഫര്‍ ബാഖവി വരപ്പാറ, അബ്ദുറഹീം ഫൈസി കുമരംപുത്തൂര്‍ സംബന്ധിച്ചു.
