ചക്കിട്ടപാറ ഖനനത്തിനെതിരേ മുതുകാട് പുഷ്പഗിരി, ഭാഗങ്ങളില്‍ മാവോവാദി പോസ്റ്ററുകള്‍

Update: 2021-04-14 03:02 GMT

പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ മലയോരമേഖലയായ മുതുകാട് പുഷ്പഗിരി, ഉദയനഗര്‍ ഭാഗങ്ങളില്‍ മാവോവാദികള്‍ പോസ്റ്ററുകളും നോട്ടീസും പതിച്ചു. സമീപത്തെ ഏഴുവീടുകളിലും രാത്രിയില്‍ നോട്ടിസ് ഇട്ടിട്ടുണ്ട്. പയ്യാനിക്കോട്ട ഇരുമ്പയിര് ഖനനത്തിനെതിരേയാണ് പോസ്റ്ററുകളിലെ മുഖ്യപരാമര്‍ശം. സിപിഐ (മാവോയിസ്റ്റ്) ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലുള്ളതാണ് പോസ്റ്ററുകള്‍.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പയ്യാനിക്കോട്ടയില്‍ ഖനനംനടത്താന്‍ നീക്കംനടത്തുകയാണെന്നും നാടിനെ ബല്ലാരി റെഡ്ഡിക്ക് തീറെഴുതാനുള്ള നീക്കം എന്തുവിലകൊടുത്തും ചെറുത്തുതോല്‍പ്പിക്കണമെന്നും ആഹ്വാനം ചെയ്യുന്നതാണ് പോസ്റ്ററുകളും നോട്ടീസുകളും.

Similar News