തൃശൂര്‍: ജില്ലയില്‍ മുന്നണി പോരാളികള്‍ക്ക് രണ്ടാമത്തെ ഡോസ് വാക്സിന് ഏപ്രില്‍ 15ന് എടുക്കുന്നതിന് സൗകര്യം ഒരുക്കിയതായി തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
കേരള പൊലീസ് അക്കാദമി രാമവര്‍മപുരം, താലൂക്ക് ആശുപത്രി കുന്നംകുളം, സി എച്ച് സി വെള്ളാനിക്കര, ജനറല്‍ ആശുപത്രി ഇരിങ്ങാലക്കുട, താലുക്ക് ആസ്ഥാന ആശുപത്രി ചാലക്കുടി എന്നീ കേന്ദ്രങ്ങളിലാണ് വാക്സിനേഷന് സ്വീകരിക്കുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുന്നത്. ജില്ലയില്‍ ഇതുവരെ 10,753 മുന്നണിപ്പോരാളികള്‍ ഒന്നാം ഡോസ് വാക്സിന് സ്വീകരിച്ചു.